പാലക്കാട്: ‘മിന്നൽ മാജിക്’ ബ്രാൻഡി ലേബലിംഗിനു പാലക്കാട് മലബാർ ഡിസ്റ്റിലറീസിൽ 90 കുടുംബശ്രീ തൊഴിലാളികളെ നിശ്ചയിച്ചതിൽ വിവാദം.
പ്രദേശവാസികളെ പരിഗണിക്കാതെ സിപിഎം ഭരിക്കുന്ന നല്ലേപ്പിള്ളി പഞ്ചായത്തിലെ കുടുംബശ്രീക്കു കരാർ നൽകിയതിൽ കോണ്ഗ്രസ് പ്രാദേശികഘടകം കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി രംഗത്തെത്തി.
ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രിക്കു കത്തയച്ചതിനു പിന്നാലെ നിലപാടു കടുപ്പിച്ച് കോണ്ഗ്രസ് വടകരപ്പതി മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. സിപിഎം ഭരണകാലത്ത് നിശ്ചയിച്ച കുടുംബശ്രീ താത്കാലിക തൊഴിലാളികളുടെ കരാർ റദ്ദാക്കണമെന്നു കോണ്ഗ്രസ് ആവശ്യപ്പെട്ടു.
പ്ലാന്റ് പ്രവർത്തിക്കുന്ന എലപ്പുള്ളി, വടകരപ്പതി പഞ്ചായത്തുകളിലെ തൊഴിലാളികൾക്ക് അവസരം നൽകണമെന്നാണ് ആവശ്യം. എക്സൈസ് മന്ത്രി ഉടൻ ഡിസ്റ്റിലറി സന്ദർശിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ, പുതിയ സർക്കാർ മിന്നൽ മാജിക്ക് നിർമാണം ആരംഭിക്കുന്നതിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല.